വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാല്‍ ഒരു പൊറുതികേടാണ് . എവിടെക്കെങ്കിലും കറങ്ങാന്‍ പോണം . അല്ലേല്‍ എന്തോ പോലെയാണ് .
ഈ കറങ്ങാന്‍ പോക്ക് എന്ന് പറഞ്ഞാല്‍ വല്യ കാര്യം ഒന്നും ഇല്ല . പുറമേന്ന് ഭക്ഷണം , അല്പം കിളി ദര്‍ശനം . വായ്നോട്ടം . തീര്‍ന്നു . ഇവിടെയൊക്കെ നാല് കിളികളെ മുഖത്ത് കര്‍ട്ടന്‍ ഇല്ലാതെ കാണാന്‍ കഴിയുന്ന ദിവസങ്ങളാണ് വ്യാഴവും വെള്ളിയും . മറ്റു ദിവസങ്ങളിലും കാണാന്‍ കഴിയുമായിരിക്കും . പക്ഷെ കാണാന്‍ പോകാന്‍ നമുക്കും കൂടി പറ്റണ്ടേ ? ആപ്പീസിലെ പണി ഞാന്‍ റൂമില്‍ വച്ച് ചെയ്തോളാം എന്ന് പറയാന്‍ കൊറേ പ്രാവശ്യം തുനിഞ്ഞതാണ് . റൂമില്‍ വച്ച് തന്നെ പണി ചെയ്തോ ശമ്പളവും റൂമീന്നു തന്നെ വാങ്ങിക്കോ എന്ന് ബോസ് പറഞ്ഞാല്‍ തീര്‍ന്നില്ലേ കത്തിക്കല്‍ ?
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പണി . പണിയെന്ന് വച്ചാല്‍ നിന്ന് തിരിയാന്‍ കൂടി സമയം ഇല്ല ( എന്റെ കാര്യം അല്ല. പണി എടുക്കുന്നോര്‍ക്ക് ) . പിന്നെ ഉള്ളത് വെള്ളിയാഴ്ചയാണ് . അറമാദിക്കണ്ടേ ? നിങ്ങള് പറ ...
ശനി മുതല്‍ അടുത്ത വെള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് . ദിവസങ്ങള്‍ നീങ്ങണ്ടേ ? ശ്ശോ ...
ശനി മുതല്‍ അടുത്ത വെള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് . ദിവസങ്ങള്‍ നീങ്ങണ്ടേ ? ശ്ശോ ...
ഡും
വെള്ളിയാഴ്ചയായി . അതിരാവിലെ ഉച്ചക്ക് രണ്ടു മണിക്ക് എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ( സത്യമായിട്ടും ഒള്ളതാ ) കുട്ടപ്പനായിട്ട് ഇരുന്നു . സഹമുറിയന്മാര്‍ സുധിയും അയ്യൂബും . ബുദ്ധി , വിവരം എന്നിവ തൊട്ടു തീണ്ടാത്ത കണ്ട്രി ഫെല്ലോസ് . ഞാനും എന്റെ ബുദ്ധിയും ശക്തിയും കഴിവും ( ശിവനേ ................................ !!!!!! ) ഉള്ളത് കൊണ്ട് അവരും ജീവിച്ചു പോവുന്നു . പാവങ്ങള്‍ !!!
എല്ലാരും കുളിച്ചു വന്നു ആര്‍ഭാടത്തോടെ ഭക്ഷണം കഴിച്ചു . ഫ്രൈഡ് റൈസ് , ചില്ലി ചിക്കെന്‍ , സിക്സ്റ്റി ഫൈവ് , ഐസ്ക്രീം എന്നീ വിഭവങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് ചോറും സരഡേയ്ന്‍ ഫ്രൈയും ( തെറ്റിദ്ധരിക്കണ്ട . മത്തി പൊരിച്ചത് തന്നെ ) കുഴച്ചു കുഴച്ച് മുണ്‌ങ്ങി ഏമ്പക്കവും വിട്ട് എണീറ്റു . കൈ കഴുകിയപ്പോ വയറിന്റെ ക്രമസമാധാന നില തകര്‍ന്ന പോലെ . ഒരു സിഗരറ്റ് എടുത്തു വലിച്ച് പൊഹ വിട്ടു . ഇപ്പൊ വയറിനു കണ്ടമാനം ക്രമസമാധാനം .
കട്ടിലില്‍ പോയി ഇരുന്നു ഞാന്‍ രണ്ടാളെയും മാറി മാറി നോക്കി . അവശര്‍ ആലംബഹീനര്‍ . രണ്ടാളും ലാപ്പില്‍ നിധി ഉണ്ടെന്ന ഭാവത്തില്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് .
" എടാ .... " ഞാന്‍ അവരെ രണ്ടാളെയും നോക്കി പതിയെ വിളിച്ചു .
ഏഹെ ... അവര്‍ക്ക് പുല്ല് .. പുല്ലുവില .
" ഡാ .. ഇന്ന് വെള്ളിയാഴ്ചയാ .. " ഞാന്‍ പുതിയ എന്തോ കണ്ടുപിടിച്ച പോലെ അവരോടു പറഞ്ഞു .
എന്റെ കണ്ടുപിടിത്തം അംഗീകരിച്ച മട്ടില്‍ അവര്‍ എന്നെ നോക്കി . അയ്യൂബിന്റെ മുഖത്ത് പുച്ഛം . സുധിയുടെ മുഖത്ത് പരമപുച്ഛം .
" വെള്ളിയാഴ്ച ആണേല്‍ നാളെ ശനിയാഴ്ച ആയിക്കോളും . നീ ഇനി പുതിയ ദിവസം ഉണ്ടാക്കാനൊന്നും പോണ്ട !!
ദരിദ്രവാസികള്‍ . കോമണ്‍സെന്സില്ലാത്ത പരിഷകള്‍ . ഇവരോടൊക്കെ എന്ത് പറയാന്‍ ?
" ഡാ നമുക്കൊന്ന് കറങ്ങാന്‍ പോവാം ? ചിലവ് മുഴുവന്‍ എന്റെ വക !!! "
ട്ടപ്പേ ............. !!! രണ്ടാളേം കട്ടിലില്‍ കാണാനില്ല !!! എന്തൊരത്ഭുതം . എവിടെപ്പോയി ?
ഞാന്‍ ചുറ്റും നോക്കി . അപ്പോഴതാ എന്റെ കാല്‍ക്കീഴില്‍ നിന്നൊരു ശബ്ദം .
" അളിയാ .. നമക്ക് പോണ്ടേ ? "
രണ്ടെണ്ണവും അതാ പുതു പുത്തന്‍ പാന്റും ഷര്‍ട്ടും ടൈയും ഒക്കെ കെട്ടി കുട്ടപ്പനും രാജപ്പനും ആയി നില്‍ക്കുന്നു . !!!
ഇതുങ്ങള്‍ എന്നെ മുടിപ്പിച്ചിട്ടെ അടങ്ങൂ . എന്റെ ചിലവെന്നു പറയണ്ടാരുന്നു . അതെങ്ങനാ ? പോയ ബുദ്ധി ജെസിബി കൊണ്ട് പിടിച്ചാലും കിട്ടില്ലല്ലോ . ഇമ്മാതിരി ഓരോ കാര്യങ്ങള്‍ എനിക്ക് ഇടയ്ക്കിടെ പറ്റാറുള്ളത് കൊണ്ട് ഈ അബദ്ധവും എന്നും ചെയ്യുന്നപോലെ ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കി .
"ഹേയ്ശ് .... " സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ ഞാനൊരു ദീര്‍ഘ നിശ്വാസം വിട്ടു .
അവരൊക്കെ ഒരുങ്ങിയ പോലെ നമ്മളും ഒരുങ്ങിയില്ലെങ്കില്‍ മോശമല്ലേ? നമ്മള്‍ അങ്ങനെ കൊച്ചാവാന്‍ പാടില്ലല്ലോ . എടുത്തുടുത്തു പാന്റൊരെണ്ണം . എടുത്തണിഞ്ഞു ഷര്‍ട്ട് ഒരെണ്ണം . ടൈ പണ്ടേ ഇല്ലാത്തതുകൊണ്ട് അത് നോക്കാന്‍ പോയില്ല . പക്ഷെ അവരെപ്പോലെ .......
ഒരു കാര്യം ചെയ്താലോ ? തോര്‍ത്ത് ചുരുട്ടി ടൈ ആയി കെട്ടിയാലോ ? വേണ്ട . വെള്ള ടൈ ഒരു രസമുണ്ടാകില്ല .
ടൈ ഒഴിവാക്കി അണിഞ്ഞൊരുങ്ങി . കണ്ണാടിയില്‍ നോക്കി . ആഹഹ .. എന്തൊരു ഭംഗി !!! എന്റെ സൌന്ദര്യത്തില്‍ എനിക്ക് തന്നെ അസൂയ തോന്നിയ നിമിഷം .
" ബ്രൂസ്‌ലിയെപ്പോലെ ഇരുന്നിട്ടും അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ? റസ്സല്‍ ക്രോ ആണെന്നാ വിചാരം . കഴുത ,... "
ങേ .. ആരാ അത് ? സുധിയാണോ ? അല്ല . അവന്‍ അടുക്കളയില്‍ കറിച്ചട്ടിയില്‍ തലയിടുകയാണ് . ഇനി അയ്യൂബാണോ ? ഹേയ് അവനും അല്ല . അവന്‍ വയറിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് . വീര്‍പ്പിടാതിരിക്കുവോ ? രണ്ടാളുടെ വയര്‍ അവനു സ്വന്തമായി ഉണ്ട് .
മാതാവേ .. ഇനി കണ്ണാടി എങ്ങാന്‍ ആണോ ? ഞാന്‍ കണ്ണാടിയെ ദേഷ്യത്തോടെ നോക്കി . അപ്പോഴതാ കണ്ണാടിയും എന്നെ ദേഷ്യത്തോടെ നോക്കുന്നു . പാവം ഞാന്‍ !!!
ഇറങ്ങി . ലുലു വിലേക്ക് ടാക്സി പിടിക്കാം . ബസ്സില്‍ പോയാല്‍ വിയര്‍ത്തു കുളിച്ചു ഒരു പരുവമാകും . ഗ്ലാമര്‍ ഒക്കെ പോവും . ടാക്സി തന്നെ ശരണം .
വരുന്ന ടാക്സിക്കൊക്കെ കൈ കാണിച്ചു . ഒരുത്തനും നിര്‍ത്തുന്നില്ല . വ്യാഴവും വെള്ളിയും ഇവന്മാര്‍ക്കൊക്കെ ഭയങ്കര ജാഡയാണ് . അബ്ദുള്ള രാജാവ് ഇവരുടെ അമ്മാവനാണ് എന്ന മട്ടിലാ ടാക്സിക്കാരൊക്കെ നടക്കുന്നത് . ഹും . ശരിയാക്കി തരാമെടാ ....
ഭാഗ്യം . ഒരുത്തന്‍ നിര്‍ത്തി .
" ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ് "
ഞാന്‍ എന്റെ തിരുവാ തുറന്നു .
" ബീസ് റിയാല്‍ " ഡ്രൈവര്‍ പുച്ഛത്തോടെ എന്നെ നോക്കി . ഇരുപത് റിയാലെ ... എന്റെ പട്ടി കൊടുക്കും .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " ( എനിക്ക് നിന്റെ വണ്ടി വേണ്ട ) ഹും . എന്റടുത്താ അവന്റെ കളി . അവനല്ലെങ്കില്‍ വേറെ ആളു വരും . അമ്പടാ .
" ക്യാ ? "
അവനു മനസിലായില്ലെന്ന് തോന്നുന്നു . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബുദ്ധൂസ് .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " എട്ടാം കട്ടക്ക് ഞാന്‍ വച്ച് കീറി .
"ബ്ലേ ................................. " ടാക്സിക്കാരന്റെ വാ തുറന്ന പടി ഇരുന്നു . അയാള്‍ ദയനീയമായി എന്നെ നോക്കി . ശേഷം കാറില്‍ തൂക്കിയിട്ട മക്കയുടെ ചിത്രത്തിലേക്ക് നോക്കി .
" ദൈവമേ ... ഈ മോതലിനെയും സൃഷ്ടിച്ചത് നീ തന്നെ ആണോ " എന്ന ഭാവത്തില്‍ .
ഇനിയും ഇവനെ ഞാന്‍ ഏതു ഇംഗ്ലീഷില്‍ മനസിലാക്കി കൊടുക്കും എന്റെ കര്‍ത്താവേ ...
ഞാന്‍ സുധിയെയും അയ്യൂബിനെയും നോക്കി . അവര്‍ ദയനീയമായി എന്നെ നോക്കുകയാണ് . ഇതിനും മാത്രം ദയനീയപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ കാര്യം പറഞ്ഞു . അയാള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍ ഇവര് വേണ്ടേ പറഞ്ഞു മനസിലാക്കികൊടുക്കാന്‍ ?
" പറഞ്ഞു കൊടെടാ ... " ഞാന്‍ എന്റെ ചങ്ങായിമാരോട് പറഞ്ഞു ,
നീ എന്തൊരു ജന്മമെടാ ... എന്ന മട്ടില്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയാ ശേഷം അയ്യൂബ് ടാക്സിക്കാരനോട് കാര്യം പറഞ്ഞു . അവസാനം പതിനഞ്ചിന് പോകാമെന്ന് ടാക്സിക്കാരന്‍ സമ്മതിച്ചു .
കാറില്‍ ഇരിക്കുമ്പോള്‍ സുധി പതിയെ എന്നെ തോണ്ടി .
" ഡാ ... നീ എന്താ ഡ്രൈവറോഡു പറഞ്ഞത് ? "
" എനിക്ക് നിന്റെ വണ്ടി വേണ്ടെന്നു "
"പൊന്നളിയാ ..... " അവന്‍ എന്നെ ആഞ്ഞു തൊഴുതു . ശേഷം പറഞ്ഞു . " നീ എന്തിനാ ഇതൊക്കെ പറയാന്‍ പോവുന്നത് ? ഒന്നും മിണ്ടാതിരുന്നാല്‍ പോരെ? "
ആണല്ലേ ?
അവനു അസൂയ . നാലാം ക്ലാസ്സ് വരെയേ പോയിട്ടുള്ളെങ്കിലും എനിക്കും ഇംഗ്ലീഷ് പറയണ്ടേ ? ലോകത്തിന്റെ ഒരു അവസ്ഥ . ഒരുത്തന്‍ നന്നാകുന്നത് മറ്റൊരുത്തന് കണ്ടൂട !!!
ലുലുവില്‍ എത്തി . കിളികള്‍ .... നാനാതരം കിളികള്‍ ....
കണ്ണും മനസ്സും കുളിര്‍പ്പിച്ചു തെക്കോട്ടും വടക്കോട്ടും കറങ്ങി നടന്നു .
" ഡാ ഒരു അന്യഗ്രഹജീവി !!! വാങ്ങിച്ചാലോ ?" ഞാന്‍ ആഹ്ലാദത്തോടെ ചോദിച്ചു .
" കണ്ണാടിയുടെ മുന്നീന്ന് മാറി നിക്കെടാ !!! "
തീര്‍ന്നു . ഇവന്മാര്‍ ഇതെന്തിനുള്ള പുറപ്പാടാ ? ഞാന്‍ എന്ത് മിണ്ടിയാലും അപ്പൊ കേറും എന്റെ നെഞ്ചത്ത് . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ?
ഇനി മിണ്ടില്ല . ഹും .
ഹായ് ... ഒരു കറുത്ത ടെഡ്ഢിബിയര്‍ .. !!! ചുമ്മാ അതിലൊന്ന് പിതുക്കി നോക്കി .
" ഛീ ... ഹറാമി ............ " പെട്ടെന്നൊരു ചീറ്റല്‍ . ടെഡ്ഢിബിയര്‍ അതാ ഉയര്‍ന്നു വരുന്നു ,.
മാതാവേ ... ഒരു അറബി പെണ്കൊടി കുനിഞ്ഞു നിന്നതാണ് , ആ കൊടിയുടെ പിന്‍ഭാഗം ആണ് ഞാന്‍ ടെഡ്ഢിബിയര്‍ ആണെന്ന് കരുതി പിതുക്കിയത് . പെണ്‍കൊടിയുടെ അലര്‍ച്ച കേട്ട് കൊടിയുടെ ഭര്‍ത്താവ് ഓടിവന്നു . കൂടെ ഒരു ഡസന്‍ പിള്ളേരും . തന്റെ ഭാര്യയുടെ പിന്നാമ്പുറം ഒരുത്തന്‍ പിടിച്ചു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞു അറബി സന്തോഷം കൊണ്ട് തുള്ളിച്ചാടി .
" @%^&*(*$@#$%^&*(*$#@#$^&*&#@#$%^&*##$%^&*( "
ശിവനേ ................. ഞാനും ഒരു മനുഷ്യനല്ലേ ? ഇങ്ങനെ തെറി വിളിക്കാമോ ? അടി വീഴുന്നതിനു മുമ്പ് സുധിയും അയ്യൂബും കൂടി എന്നെ പിടിച്ചു വലിച്ച് പുറത്തേക്കോടി .
" എടാ ... നമ്മള് തിന്നാന്‍ ഒന്നും വാങ്ങിച്ചില്ല !!! " ഓട്ടത്തിനിടയില്‍ ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തി .
" ഫാ ചൂലേ ... അവര് വയറു നിറയെ തന്നേനെ .. "
പിന്നേ ... എന്നെ എങ്ങാന്‍ തല്ലിയിരുന്നേല്‍ അവര് വിവരമറിഞ്ഞെനെ . നാട്ടിലേക്കു ഒരു ബോഡി പാര്‍സല്‍ ചെയ്യാന്‍ എന്താ ചാര്‍ജ് !!!! അറബി ചമ്മിപ്പോയേനെ .
അതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ,. ഇനി ഷോപ്പിംഗ് എന്ന ഒരു പരിപാടി ഇല്ല . ഇനി പോയാല്‍ തന്നെ ടെഡ്ഢിബിയര്‍ നെ നോക്കില്ല . നോക്കിയാല്‍ തന്നെ പിതുക്കില്ല . സര്‍വ്വോപരി മരമണ്ടന്മാരായ എന്റെ രണ്ടു ചങ്ങാതിമാരേം കൊണ്ടോകില്ല . പഠിക്കട്ടെ അവന്മാര്‍ !!!
അല്ല പിന്നെ . ദേഷ്യം വരൂല്ലേ !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ