ദൈവം സഹായിച്ച് ചെറുപ്പം മുതല്‍ തന്നെ പ്രേതങ്ങളെ എനിക്ക് ഭയങ്കര പേടിയാണ്. ഈ കഥ വായിക്കുന്ന 90% ആള്‍ക്കാരെയും പോലെ എനിക്കും രാത്രി മുള്ളണം എങ്കില്‍ ആരേലും കൂടെ വരണം. ഒറ്റക്കൊരിക്കല്‍ മുള്ളാന്‍ ഇറങ്ങി വാഴയുടെ നിഴല്‍ കണ്ടപ്പോ നിക്കറില്‍ കൂടി മുള്ളിയത് മറ്റൊരു കഥ. അക്കഥ ഞാന്‍ പിന്നെ പറയാം. ഇപ്പൊ ഞാന്‍ പറയാന്‍ പോകുന്നത് നടന്ന കഥ ആണ്. കേക്കാന്‍ താല്പര്യം ഉള്ളോരോക്കെ ഒരു പാ വിരിച്ചു കട്ടന്‍ ചായേം കുടിച്ചു മുറിബീഡീം വലിച്ചു വായും പൊളിച്ചിരി.
ഒരു കുഗ്രാമം ആണ് എന്റെത്. എന്റെത് എന്ന് പറയുമ്പോ ചെല പ്ലാങ്ങാണ്ടികള്‍ ചോദിക്കും സ്വന്തമായി ഗ്രാമം ഒക്കെ ഉള്ള വേട്ടാവളിയന്‍ ആണോടാ നീ എന്നൊക്കെ. ഇതുവരെ വായിച്ച തള്ളുകഥകളുടെ കൂടെ ഇതും ഒരു തള്ളായി അങ്ങ് കൂട്ടിയാ മതി.. അപ്പൊ ഗ്രാമം. എന്റെ വീട് എന്ന് പറയുമ്പോ ഭയങ്കര വീടാണ്. രാത്രി ആയാല്‍ എലികളും പെരുച്ചാഴികളും കൂടെ ഐപിഎല്‍ കളിക്കും. ചീവീടുകളും മരപ്പട്ടികളും കൂടെ വീടിന്‍റെ പിന്‍വശത്തുള്ള മരത്തില്‍ ഇരുന്ന് ഐപിഎല്‍ തീം സോംഗ് പാടും. ചുരുക്കി പറഞ്ഞാല്‍ നല്ല രസമാണ്.
വീടിനു താഴെ ഒരു തോട്ടം ആണ്. തോട്ടത്തിന് അപ്പുറത്ത് വിശാലമായ പാടശേഖരങ്ങള്‍. ഈ തോട്ടത്തിന് ഒരു പ്രത്യേകത ഒണ്ട്. മറ്റുള്ള തോട്ടങ്ങളെ പോലെ അല്ല. ഇവടെ ഒരുപാട് തെങ്ങുകളും കവുങ്ങും ഒക്കെ ഒണ്ട്. ഇതൊന്നുമില്ലാത്ത തോട്ടം മുതലാളിമാര്‍ ചമ്മിപ്പോ. ആ തോട്ടത്തിന്റെ പടിഞ്ഞാറു വശത്തായി ഒരു പഴയ ഇല്ലം. പണ്ടുകാലത്തെ ഏതോ നമ്പൂതിരിമാര്‍ താമസിച്ചിരുന്ന ഇല്ലം ആണ്. ഇല്ലം എന്ന് പറയുന്നതിനേക്കാള്‍ ഒന്നുകൂടി ചേരുക ചെറിയൊരു കൊട്ടാരം എന്നാണ്. എടക്കെടക്ക് ഇപ്പഴത്തെ അവകാശികള്‍ വന്നു വീടിന്റെ പരിസരം ഒക്കെ വൃത്തിയാക്കുമെങ്കിലും ഒരാഴ്ച കഴിയുമ്പോ ആ വീടും പരിസരവും പിന്നേം കാടുപിടിച്ച് ഭീകര രൂപം പൂണ്ട് നില്‍ക്കും. ഈ വീടിന്‍റെ പടിഞ്ഞാറും കിഴക്കും ആയി ഓരോ കിണര്‍ ഉണ്ട്. പടിഞ്ഞാര് വശത്തുള്ള കിണറ്റില്‍ നിന്നും ഇടക്കൊക്കെ ആളുകള്‍ വെള്ളം കോരി അലക്കാറും കുളിക്കാറും ഒക്കെ ഉണ്ട്. കിണറിന് ഏതാണ്ട് ഇരുനൂറു മീറ്റര്‍ മാറി ഒരു കാവ്. കാവിനടുത്ത് തന്നെ പാഴടഞ്ഞ ഒരു കുളവും. ഇപ്പൊ ഒരു പ്രേതകഥക്ക് വേണ്ട ഒരുവിധം ക്ലീഷേകള്‍ ഒക്കെ ഒത്തു വന്നില്ലേ? അടിപൊളി. അതാണ് !!!
ഏതാണ്ട് ഒരു ആറുമണി കഴിഞ്ഞാ പിന്നെ ഒരുവിധം ആളുകള്‍ ഒന്നും ആ ഭാഗത്തേക്ക് പോകാറില്ല. പ്രത്യേകിച്ച് ആ വീടിന്റെയും കാവിന്റെയും പരിസരത്തേക്ക്. അത് ഞങ്ങളെപ്പോലെ ഉള്ള സദ്ഗുണ സമ്പന്നരും സാമൂഹ്യ സേവന തല്‍പരരും ആയ കുറച്ചു പേര്‍ക്ക് ഒരു അനുഗ്രഹം ആണ്. ചെറുപ്പത്തില്‍ പ്രേതങ്ങളെ പേടി ആയിരുന്നെങ്കിലും വളരുന്നതിനനുസരിച്ച് കന്നംതിരിവുകളും കൂടി വന്നത് കാരണം ഏതേലും പ്രേതം മുന്നീ വന്നു പെട്ടാ തന്നെ ഏതാണ്ട് ഇപ്രകാരം ആയിരിക്കും എന്‍റെ ഡീലിംഗ്സ് .
"ചുണ്ണാമ്പുണ്ടോ ചേട്ടാ? ..... "
" ചുണ്ണാമ്പില്ല. ഹാന്‍സ് മത്യാവോ ച്യാച്ചി? "
" നിന്‍റെ ചോര കുടിച്ചു ഞാനിന്നു നിന്നെ കൊല്ലും "
" വാവ് ഓഷം. ചേച്ചിയും ക്ലാഷ് ഓഫ് ക്ലാന്‍സ് കളിക്കാറുണ്ടല്ലേ? "
" എടൊ തവളപ്രിക്കാടി.. ഞാന്‍ പ്രേതവാടോ ... !!"
" അതെന്തായാലും നന്നായി. ഒരു ചിരീം കൂടെ ചിരിക്കാവോ പ്രേതേച്ചി? "
"ആഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹ "
" പോരാ .. എക്കോ ലേശം കൂടെ വേണം. അല്ല. അറിയാമ്മേലാഞ്ഞിട്ടു ചോയ്ക്കുവാ. അവടെ അങ്ങേ ലോകത്ത് ഈ വെള്ള സാരീം ബ്ലൌസും ഒക്കെ ഹോള്‍സെയില്‍ ആയി വാങ്ങുന്നതാണോ അതോ ഫ്രീ ആയി തരുന്നതാണോ? "
" എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല്. ദേഷ്യം വന്നാ ഞാന്‍ മഹാ തറയാ .. "
" ആണോ .. സമാധാനമായി. വല്ല നല്ല കുടുമ്മത്തീ പിറന്ന പ്രേതോം ആയിരിക്കൂന്നു കരുതി വെഷമിചിരിക്കുവാര്‍ന്നു. ബൈ ദുബായ് പ്രേതേച്ചി വാട്ട്സപ്പിലുണ്ടോ?"
"ഞാന്‍ എന്‍ഗേജ്ഡാ . സാറ് ചെന്നാട്ടെ ... "
പ്രേതം നല്ല പീസ് ആണേല്‍ ഇതിനേക്കാള്‍ കൊറച്ചു കൂടെ നീളും സംസാരം. ആ. എന്തായാലും ഇച്ചിരി സോമരസം ഉള്ളില്‍ ഉണ്ടേല്‍ സകല പ്രേതോം പുല്ല്... പുല്ലുവില !!
അങ്ങനെ ഈ സംഭവം നടന്ന ദിവസം എത്തി. വൈന്നേരം ആയതോടെ ഞാനും എന്‍റെ ചങ്ങായിമാരും കൂടി സാമൂഹ്യസേവനത്തിനുള്ള ഊര്‍ജ്ജം ലഭിക്കേണ്ടതിലേക്കായി ഒരു ചെറിയ സോമരസസേവനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആ പ്രദേശത്തേക്ക് ആരും വരില്ല എന്നതിനാലും ഒന്നോ രണ്ടോ പാട്ട് പാടിയാലും പണ്ടത്തെ ഉരുള്‍ കപ്പിയില്‍ വെള്ളം കോരുന്ന സൌണ്ടില്‍ വാള് വച്ചാലും ആരും കേള്‍ക്കൂല എന്നതിനാലും ആ വീടിന്‍റെ അടുത്ത് തന്നെ ഒരു ചെറിയ വെളിമ്പ്രദേശം ഞങ്ങള്‍ തിരഞ്ഞെടുത്തു.
കുപ്പിയും അച്ചാറും തൊട്ടുകൂട്ടാന്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും എല്ലാം സെറ്റ് ചെയ്തപ്പോഴാണ് നെഞ്ചു തകര്‍ക്കുന്ന ജാതി ഒരു സത്യം കൂട്ടുകാരില്‍ ഒരുത്തന്‍ ഉണര്‍ത്തിച്ചത്. വെള്ളം ഇല്ല.
ഇക്കാര്യം രണ്ടെണ്ണം അടിച്ചതിനു ശേഷം ആണ് അവന്‍ പറഞ്ഞിരുന്നതെങ്കില്‍ അവനെ അപ്പൊ തന്നെ തല്ലിക്കൊന്നു ഞങ്ങള്‍ മറ്റൊരു പ്രേതം ആക്കിയേനെ. അവന്റെ പ്രേതം അതിലൂടെം ഇതിലൂടെം വെള്ളം തരാവോ ചേട്ടാ എന്നും ചോദിച്ച് തേരാപ്പാരാ നടന്നേനെ. ഒരാളും വെള്ളം പോയിട്ട് മിനറല്‍ വാട്ടര്‍ വരെ കൊടുക്കാതെ ചമ്മിപ്പോയേനെ.
സമയം ഏതാണ്ട് 7 മണി ആയിട്ടുണ്ട്. ചെറിയ തോതില്‍ നിലാവുണ്ട്. മറ്റു ബ്ലാങ്കാചികള്‍ ഒക്കെ കുപ്പിയിലേക്ക് തന്നെ നോക്കി കൊതി വിട്ടുകൊണ്ടിരിക്കുകയാണ്., ഒരുത്തനും എണീക്കുന്നില്ല.
"എടേയ് .. എണീക്ക്. വെള്ളം എടുത്തോണ്ട് വരാം .. "
"നീ പോയി എടുത്തോണ്ട് വാ. ഞങ്ങള് ഈ കുപ്പീടെ ചന്തം കണ്ടോണ്ടിരിക്കാം "
അവലക്ഷണം പിടിച്ചതുങ്ങള്. ഇനീപ്പം ഞാന്‍ തന്നെ പോണം
ഞാന്‍ ... ധീരന്‍ .. വീരന്‍ .. വില്ലാളിവീരന്‍ .. വീരമണികണ്ടന്‍ .. സ്വാമിയേ ശരണമയ്യപ്പാ !!!
വലിയ കുപ്പീം എടുത്തോണ്ട് വെള്ളം എടുക്കാന്‍ വേണ്ടി എണീറ്റു. ചുറ്റും നോക്കിയപ്പോ ചെറുതായൊരു വിറയല്‍. പേടിച്ചിട്ടാണോ? ഹേയ് അല്ല. ചെറിയ മഞ്ഞുണ്ട്. അതിന്‍റെ തണുപ്പായിരിക്കും. ആ.. എന്തായാലും പോകുവല്ലേ .. ഒരു ധൈര്യത്തിന് ഇരിക്കട്ടെ രണ്ടെണ്ണം എനും വിചാരിച്ച് മൂന്നെണ്ണം ഒറ്റയിരിപ്പിന് ഡ്രൈ ആയി വിഴുങ്ങി. നേരെ കിണറിന്റെ അടുത്തേക്ക് നടന്നു.
കിണറ്റില്‍ നിന്നും വെള്ളം കൊരിക്കൊണ്ട് നിന്നപ്പോ പിന്നില്‍ ഒരു കരകര ശബ്ദം. വല്ല പ്രേതവും ആയിരിക്കും എന്നും വിചാരിച്ച് ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കി. ആണ്ടെടാ നിക്കുന്നു കലക്കന്‍ ഒരു പ്രേതം കാവിന്‍റെ മുന്നില്‍. സംഗതി പെണ്ണാണ്. പ്രേതത്തെ കണ്ടപാടെ കയ്യില്‍ ഇരുന്ന ബക്കറ്റും കയറും "ബ്ലക്കെ .. " എന്നൊരു ശബ്ദത്തോടെ അതിന്‍റെ പാട്ടിനു പോയി. മുണ്ടിലൂടെ ധൈര്യം ചോര്‍ത്തിക്കളയുന്ന തിരക്കില്‍ ആയകാരണം ബക്കറ്റിനെ നോക്കി പോടാ പുല്ലേ എന്ന് പറയാന്‍ പറ്റീല.
എന്തായാലും പെണ്ണാണല്ലോ. ഒന്ന് പോയി നോക്കിയാലോ എന്ന് മനസ്സില്‍ കരുതി എങ്കിലും കാലു രണ്ടും ആരോ കോണ്ക്രീറ്റ് ഇട്ട് ഉറപ്പിച്ച പോലെ നിന്ന കാരണം അവിടെ നിന്ന് ആംഗ്യം കാണിക്കാന്‍ മാത്രേ കഴിയുന്നുള്ളൂ. ഒച്ചവച്ച് കൂട്ടാരെ മുഴോനും അറീക്കണം എന്നുണ്ട്. പക്ഷെ തൊണ്ടയില്‍ നിന്നും സൌണ്ട് പുറത്തേക്ക് വരണ്ടേ ... എന്‍റെ പ്രിയപ്പെട്ട " നാട്ടാരേ .. കൂട്ടാരേ ... ഓടിവരണേ ,, പ്രേതം .... അയ്യോ... രക്ഷിക്കണേ ... " എന്നിങ്ങനെ ഉള്ള ഗാനശകലങ്ങള്‍ തൊണ്ടയില്‍ തന്നെ ജാമായി കിടന്നു. തൊണ്ടയില്‍ സൌണ്ട് കുരുങ്ങിയതിന്റെ ഫലമായി എന്റെ ചെറിയ രണ്ടു കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഇപ്പം കൊട്ടത്തേങ്ങ മുഖത്ത് ഫിറ്റ് ചെയ്ത പോലെ ഒരു ഫീല്‍ ഒക്കെ കിട്ടുന്നുണ്ട്.
ഞാന്‍ പ്രേതത്തെ തന്നെ നോക്കി. അവളുടെ മുടിയിഴകള്‍ കരിനാഗങ്ങളെപ്പോലെ നിലാവില്‍ അലവെട്ടി. കുറച്ചു ദൂരെ മാറി നില്‍ക്കുന്ന കാരണം ശരിക്കങ്ങോട്ട് വ്യക്തമല്ല,. ആ രൂപം പതിയെ കാവിനകത്തെക്കു കയറിയതും കാവിന്‍റെ പ്രവേശന ഭാഗത്ത് തന്നെ ഉള്ള ഒരു കല്‍വിളക്ക് പതിയെ കത്തുന്നതും ഞാന്‍ രോമാഞ്ചത്തോടെ നോക്കി നിന്നു. വിളക്ക് തെളിച്ച ശേഷം ആ രൂപം നേരെ കുളക്കടവിലേക്ക് നടന്നു. പതിയെ കല്‍പ്പടികള്‍ ഇറങ്ങി ആ രൂപം കുളത്തിന്‍റെ അഗാധതയിലേക്ക് ഊളിയിട്ടു. ആ ക്ഷണം തന്നെ ഒരു അലറിക്കരച്ചില്‍ ആ തോട്ടത്തെയും ആ വീടിനെയും പിടിച്ചു കുലുക്കി. ഞെട്ടിത്തെറിച്ചു അണ്ടകടാഹം വരെ നടുങ്ങിപ്പോയതോടെ എന്റെ കാലിന്റെ ചലനശേഷി തിരിച്ചു കിട്ടി. കാല്‍ കൊണ്ട് ഒരു കോല്‍ക്കളിയും കൈ കൊണ്ട് ഒരു ഒപ്പനയും സമം ചേര്‍ത്ത് കളിച്ച ശേഷം "ന്റമ്മച്ചിയേ ..... " എന്നുള്ള ഒരു ദര്‍ബാര്‍ രാഗവും പാടി ഞാന്‍ നേരെ നൂറേല്‍ കുടിസ്ഥലത്തേക്ക് പിടിപ്പിച്ചു. ഓടുന്ന ഓട്ടത്തില്‍ ഓട്ടോമാറ്റിക് ആയി എന്‍റെ തല ആ വീടിന്‍റെ മട്ടുപ്പാവിലേക്ക് തിരിഞ്ഞു. അവിടെ അതാ നില്‍ക്കുന്നു ആ പ്രേതേച്ചി !!!!
"ഐ ലബ്യു പ്രേതപ്പെണ്ണേ .... " എന്ന് വിളിച്ചു പറഞ്ഞു പ്രേതത്തെ ട്യൂണ്‍ ചെയ്യണം എന്ന് കരുതി എങ്കിലും " രക്ഷിക്കണേ ... " രാഗം വായില്‍ നിന്നും പോവാത്ത കാരണം അത് നടന്നില്ല. ഓടിയോടി ഒരുവിധം കുടിസ്ഥലത്ത് എത്തിയതും "ഡിം !!!!!!"
ആട് കിടന്നിടത്ത് പൂട പോലും ഇല്ല. കുപ്പിയും ഗ്ലാസും ടചിങ്ങ്സും അവിടവിടെ പരന്നു കിടക്കുന്നു. കൂട്ടുകാര്‍ പോയിട്ട് വീട്ടുകാര്‍ പോലും ആ പരിസരത്ത് എവിടെയും ഇല്ല. കുടിച്ചില്ലെങ്കിലും വേണ്ടില്ല ജീവന്‍ കിട്ടിയാ മതി എന്ന് മനസ്സില്‍ ഓര്‍ത്ത് വീണ്ടും വിത്തൌട്ട് ദര്‍ബാര്‍ രാഗത്തില്‍ നൂറ്റിപ്പത്തില്‍ പിടിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ ശേഷം ആണ് കാലൊന്നു നിന്നത്.
അന്നത്തെ ആ ഓട്ടം ഒളിമ്പിക്സില്‍ എങ്ങാനും ആയിരുന്നേല്‍ ഉസൈന്‍ ബോള്‍ട്ടിനെ ഒക്കെ പുഷ്പം പോലെ തോല്‍പ്പിച്ച് ഇന്ത്യക്ക് വേണ്ടി ഒരു കിലോ സ്വര്‍ണ മെഡല്‍ ഞാന്‍ മാത്രം കൊണ്ടന്നു കൊടുത്തേനെ.
പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് അങ്ങാടിയിലേക്ക് നടന്നു. ആണ്ടെ ഇരിക്കുന്നു കൂട്ടാരന്മാര്‍. എല്ലാത്തിനും നല്ല കലക്കന്‍ പനി.
" അല്ല ബ്ലിസ്കാടികളെ .. നിങ്ങള് ഇന്നലെ ഇതെവ്ടെക്കാ പോയത്? "
"നീ വെള്ളം എടുക്കാന്‍ പോയ സമയത്ത് ആ വീട്ടില്‍ നിന്നും ഒരു അലറിക്കരച്ചില്‍ കേട്ട്. ഞങ്ങള്‍ നോക്കിയപ്പോ ആ മട്ടുപ്പാവില്‍ ഒരു സ്ത്രീ രൂപം നിന്ന് കത്തുന്നു. അത് കണ്ടപാടെ ഞങ്ങള് പ്രാണനും വാരിപ്പിടിച്ച് ഓടി .. !!!! നേരം വെളുത്തപ്പഴേക്കും എല്ലാത്തിനും പനി പിടിച്ചു "
" അളിയാ .. ഞാനും കണ്ടെടാ ഒരു സ്ത്രീ രൂപത്തെ കാവിനു മുന്നില്‍ വച്ച് !!!! അതുകണ്ട് പേടിച്ചോടി നിങ്ങടെ അടുത്ത് വന്നപ്പോ നിങ്ങളും ഇല്ല അവ്ടെ ... ഹോ ... !!! പക്ഷെ അതല്ല അളിയാ .. എനിക്ക് മാത്രം എന്താ പനി പിടിക്കാതിരുന്നെ? "
" പനി ഒക്കെ മനുഷ്യര്‍ക്കെ വരൂ.. കാണ്ടാമൃഗങ്ങള്‍ക്ക് വരൂല !!!! "
"ശുഭം!!!"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ